04 June, 2022 01:10:30 AM


ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ബോധവൽക്കരണവുമായി കോട്ടയം ജില്ലാ പോലീസ്



കോട്ടയം: പുതിയ  അദ്ധ്യയന  വർഷം  ആരംഭിക്കുന്നതിന്റെ  അടിസ്ഥാനത്തിൽ  സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും കാലവർഷത്തോടനുബന്ധിച്ച്  ഉണ്ടാകുന്ന റോഡപകടങ്ങൾ  ഒഴിവാക്കാനായി എടുക്കേണ്ട  മുൻകരുതലുകളെക്കുറിച്ചും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ബോധവൽക്കരണം നടത്തി പോലീസ്.     കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ  നിർദ്ദേശാനുസരണം ഹൈവേ പട്രോളിംഗ് ഉദ്യോഗസ്ഥർ   ജില്ലയിലെ  പ്രവിത്താനം , കൊട്ടാരമറ്റം , കുറവിലങ്ങാട് , പട്ടിത്താനം , പേട്ട , കാഞ്ഞിരപ്പള്ളി  കുരിശുകവല   തുടങ്ങിയ സ്ഥലങ്ങളിലാണ് ബോധവൽക്കരണം നടന്നത്.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K