05 June, 2022 11:57:59 PM


പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റില്‍



പാലാ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൂട്ടികൊണ്ടുപോയി അളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവറായ യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് മുന്‍ പരിചയം വച്ച് ബസ് ഡ്രൈവറായ കുര്യനാട് സ്വദേശി സന്തോഷ്(29) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കയറിപ്പിടിക്കുകയും പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു.  

കുതറിമാറി ഓടിയ പെണ്‍കുട്ടി വിവരം വീട്ടുകാരോടു പറയുകയും പാലാ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെയും പാലാ എ.എസ്.പി. നിഥിന്‍രാജിന്റെയും നിര്‍ദ്ദേശാനുസരണം സ്കൂള്‌ തുറക്കലുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും ബസ്സുകളിലും പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി.ടോംസണ്‍, എസ്.ഐ.അഭിലാഷ്.എം.ഡി, സി,പി.ഒ രഞ്ജിത്, ജോഷി മാത്യു നടത്തിയ നിരീക്ഷണത്തിനിെടെ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K