08 June, 2022 03:56:42 PM


ഏറ്റുമാനൂര്‍ നഗരത്തില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചു; ആളപായമില്ല



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തില്‍ വീണ്ടും അപകടം. രണ്ട് കാറുകളും ഒരു ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് പകല്‍ മൂന്ന് മണിയോടെ എം.സി.റോഡില്‍ പടിഞ്ഞാറെനട തിരുഏറ്റുമാനൂരപ്പന്‍ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന മാരുതി ഓള്‍ട്ടോ കാറിന് പിന്നില്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വന്ന മാരുതി സെലേരിയോ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും ഇടിച്ചുവീഴ്ത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇടിച്ച കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. വയോധികനായ ഇദ്ദേഹം ആശുപത്രിയില്‍ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം. മറ്റ് വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K