09 July, 2016 08:48:02 PM


മെഡിക്കല്‍ -എഞ്ചിനീയറിംഗ് സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം

കോഴിക്കോട്: പ്ലസ്‌ വണ്‍-പ്ലസ്ടു കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ -എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് സൗജന്യ കോച്ചിംഗ് നല്‍കുന്നു. വാരാന്ത്യ അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. താല്‍പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുളള വിലാസം, എസ്.എസ്.എല്‍.സിയുടെ മാര്‍ക്ക്, ജാതി എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും, പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളിന്റെ സര്‍ട്ടിഫിക്കറ്റും സഹിതം പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിന് സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് -5 വിലാസത്തില്‍ ജൂലൈ 15 നകം അപേക്ഷിക്കണം. ഫോണ്‍: 0495 -2381624



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K