11 July, 2022 09:40:03 PM


കോട്ടയത്ത് വനിതാ കോളേജിന്റെ മൂന്നാം നിലയിൽ നിന്നു വീണ് പെൺകുട്ടിക്ക് പരിക്ക്



കോട്ടയം:  കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്. പന്തളം സ്വദേശിനിയും കോട്ടയം ബി.സി.എം കോളജ് മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിനിയുമായ ദേവികക്കാണ് (21) പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. വീഴ്ചയിൽ കൈകാലുകൾ ഒടിഞ്ഞ ദേവികയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം റെഡ് സോണിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്ന് അധ്യാപകർ പറഞ്ഞു. കോളേജ് അധികൃതരും പോലീസും അന്വേഷണം നടത്തിവരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K