14 July, 2022 09:59:23 PM


കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; യുവാക്കള്‍ കസ്റ്റഡിയില്‍



ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെയും സുഹൃത്തിനെയും ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമലും (19) സുഹൃത്തുമാണ് പിടിയിലായത്. പുതിയ ബൈക്ക് വാങ്ങി നല്കണമെന്ന ആവശ്യം വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ബന്ധുവിന്‍റെ ബൈക്കുമായി ആരോമല്‍ വാഗമണ്ണിലെത്തുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. വ്യാഴാഴ്ച രാവിലെ തീക്കോയി ഈരാറ്റുപേട്ട റൂട്ടിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K