16 July, 2022 05:56:32 PM


ജയിംസ് കുര്യൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്



ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി എൽഡിഎഫിലെ ജയിംസ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. ജയിംസ് കുര്യന് ഒമ്പത് വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി എസ്സി തോമസിന് മൂന്ന് വോട്ടും ലഭിച്ചു. യുഡിഎഫിലെ ഒരു അംഗം രോഗംമൂലം ഹാജരായില്ല. എൽഡിഎഫിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് എം അംഗം തോമസ് കോട്ടൂർ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 

യൂണിവേഴ്സിറ്റി ഡിവിഷനിൽ നിന്നുള്ള അംഗമാണ് ജയിംസ് കുര്യൻ. ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ജയിംസ് കുര്യൻ മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നിട്ടുണ്ട്. അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനാണ്. അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡൻറായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K