16 July, 2022 08:12:00 PM


കടുത്തുരുത്തിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർ കാറിനുള്ളിൽ കുടുങ്ങി


വൈക്കം : കടുത്തുരുത്തിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ അര മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ കടുത്തുരുത്തിക്ക് സമീപം അരുണാശ്ശേരി ജംഗ്ഷന് സമീപത്താണ് അപകടം ഉണ്ടായത്. അരുണാശ്ശേരി വീട്ടിൽ തോമസ് (57) നാണ് പരിക്കേറ്റത്.

കടുത്തുരുത്തി പോലീസ് അറിയച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് ഇയാളെ രക്ഷിച്ച് മുട്ടുചിറ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. അപകട സമയം ഇദ്ദേഹം മാത്രമെ കാറിനുള്ളിലുണ്ടായിരുന്നുള്ളു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K