17 July, 2022 08:47:54 PM


ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ



കോട്ടയം: കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പ്രണയം നടിച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  മലപ്പുറം വടക്കത്ത് വളപ്പിൽ  മഹറൂഫ് മകൻ അബ്ദുൾ നിസാർ (18) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഇൻസ്റ്റാഗ്രാമിൽ വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുകയും കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ആയിരുന്നു.  വാകത്താനം എസ്ഐ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K