18 July, 2022 08:49:48 AM


എസ്എസ്എൽസി, +2 വിജയികൾക്ക് കൃഷി ആദരവുമായി കുറവിലങ്ങാട് കൃഷിഭവൻ



കുറവിലങ്ങാട് : എസ്എസ്എൽസി, +2 വിജയികൾക്ക് വ്യത്യസ്തമായ രീതിയിൽ അനുമോദനം നൽകാനൊരുങ്ങി കുറവിലങ്ങാട് കൃഷി ഭവൻ ടീം. കാർഷികസംസ്കാരം വീണ്ടെടുക്കാനുള്ള ഉദ്യമത്തിൽ പങ്കാളികളാകുവാൻ 
2022ൽ എസ്എസ്എൽസി, +2 പാസ്സായ എല്ലാ വിദ്യാർത്ഥികളെയും 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റിന്റെ സഹകരണത്തോടെ ജൂലൈ 22 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കുറവിലങ്ങാട് പള്ളി പാരീഷ് ഹാളിൽ വെച്ചാണ് ചടങ്ങ്. കാർഷിക പദ്ധതികളെ കുറിച്ചുള്ള വിശദീകരണത്തോടൊപ്പം മറ്റു ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി പച്ചക്കറി വിത്തുകൾ നൽകി കുട്ടികളെ ആദരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K