18 July, 2022 08:28:40 PM


മോഷണം, പിടിച്ചുപറി കേസുകളിൽ ഒളിവിലായിരുന്ന അയ്മനം സ്വദേശി അറസ്റ്റില്‍



കോട്ടയം: മോഷണകേസിൽ ഒളിവിൽ ആയിരുന്ന പ്രതി അറസ്റ്റില്‍. അയ്മനം കുളത്തിൻകരയിൽ വീട്ടിൽ സത്യദാസ് മകൻ അരുൺ സത്യൻ എന്നയാളെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭവനഭേദനം, പിടിച്ചുപറി, മോഷണം എന്നീ കേസുകളിൽ ഉൾപ്പെട്ട പ്രതി കുറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K