18 July, 2022 08:51:01 PM


പുതുപ്പള്ളിയില്‍ പച്ചക്കറിവണ്ടി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കള്‍ പിടിയിൽ



കോട്ടയം: പുതുപ്പള്ളിയില്‍ പച്ചക്കറിവണ്ടി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കള്‍ പിടിയിൽ. പുതുപ്പള്ളി മാളിയേക്കൽ വീട്ടിൽ പ്രദീപിന്‍റെ മകൻ ദിലീപ് എം പ്രദീപ് (22), പുതുപ്പള്ളി വെട്ടിമറ്റം വീട്ടിൽ വിനോദ്കുമാർ മകൻ വിശ്വജിത്ത് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പ്രതികൾ ഇരുവരും ചേർന്ന് വിശ്വജിത്തിന്‍റെ പെട്ടി ഓട്ടോറിക്ഷയിൽ കാഞ്ഞിരത്തുംമൂട് ഭാഗത്ത്കിടന്നിരുന്ന പച്ചക്കറി അടങ്ങുന്ന ഉന്തുവണ്ടി കയറ്റി കൊണ്ടു പോവുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെതുടർന്ന് എസ്.എച്ച്.ഒ. യു.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K