19 July, 2022 04:26:42 PM


കോട്ടയത്ത് കോടിമത പാലത്തിനു സമീപം കൊടൂരാറ്റിൽ അജ്ഞാത മൃതദേഹം


കോട്ടയം : കോടിമത പാലത്തിനു സമീപം കൊടൂരാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കോടിമത അറയ്ക്കൽ പാലത്തിനു സമീപത്താണ് കൊടൂരാറ്റിൽ മൃതദേഹം കണ്ടെത്തിയത്. ചിങ്ങവനത്ത് നിന്നും പൊലീസ് സംഘം സ്ഥലത്ത് എത്തി.

 പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഏകദേശം അൻപത് വയസോളം പ്രായം തോന്നിക്കുന്നയാളുടെ  മൃതദേഹം കോടിമത ഭാഗത്തു നിന്നും ഒഴുകി വന്നതായാണ് സംശയിക്കുന്നത്. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. ആറ്റിൽ വീണ് മരിച്ചതാണന്ന് സംശയിക്കുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K