22 July, 2022 02:17:30 PM


കാണക്കാരി ഗ്രാമപഞ്ചായത്ത് കുറുമുള്ളൂർ വാർഡ്‌ എൽഡിഎഫ് നിലനിർത്തി



ഏറ്റുമാനൂർ: കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് കുറുമുള്ളൂർ  വാർഡ്‌ എൽഡിഎഫ് നിലനിർത്തി. കേരള കോൺഗ്രസ് (എം) ലെ വിനീത രാഗേഷാണ് വിജയിച്ചത്. 216 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഫലം ഭരണത്തെ ബാധിക്കില്ല. വാർഡ് പ്രതിനിധിയായിരുന്ന എൽ ഡി എഫിൻ്റെ കേരള കോൺഗ്രസ് (എം) പ്രതിനിധിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ട് നില : വിനീത രാഗേഷ് (കേരള കോൺഗ്രസ് എം) - 477, ഗീത ശിവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 261, സവിത മിനി പാപ്പനിശേരി  (ബി.ജെ.പി) - 99


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K