23 July, 2022 07:02:09 PM


കടയിലേക്ക്‌ ഓട്ടോറിക്ഷാ ഇടിച്ചു കയറ്റി; സംഘര്‍ഷം: ഗാന്ധിനഗറില്‍ രണ്ടു പേര്‍ അറസ്റ്റിൽ



കോട്ടയം: മുന്‍ വൈരാഗ്യം മൂലമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു പേര്‍ അറസ്റ്റിൽ. പാറമ്പുഴ പിച്ചകശ്ശേരിൽ മാലിയിൽ വീട്ടിൽ എബ്രഹാം മകൻ ദാസ് (52), പെരുമ്പായിക്കാട് ആനിക്കൽ കിഴക്കേതിൽ വീട്ടിൽ ശശിധരൻ മകൻ സോമൻ എന്നിവരെയാണ് ഗാന്ധിനഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് സോമന്‍റെ പെട്ടിക്കടയിലേക്ക്‌ ദാസ് തന്‍റെ ഓട്ടോറിക്ഷാ ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയില്‍ പെട്ടിക്കട ഭാഗികമായി തകര്‍ന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുവരും തമ്മില്‍ കമ്പി വടിയും മറ്റും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ഗാന്ധിനഗര്‍ എസ്.എച്ച്.ഓ ഷിജി കെ. യുടെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K