24 July, 2022 03:11:59 PM


കാല്‍നടയാത്രികനെ ഇടിച്ചു വീഴ്ത്തിയ കാര്‍ ലോറിയില്‍ ഇടിച്ചു; നാല് പേര്‍ക്ക് പരിക്ക്



കുറവിലങ്ങാട്: എം.സി റോഡിൽ കോട്ടയം കുറവിലങ്ങാട് പുതുവേലിയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ രണ്ടു കുട്ടികൾ അടക്കം നാലു പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30  ഓടെയായിരുന്നു അപകടം.

കാറോടിച്ചിരുന്ന കോട്ടയം നഗരത്തിൽ വാടകയ്ക്കു താമസിക്കുന്ന ചെന്നിത്തല സ്വദേശി റോജി, ഇദ്ദേഹത്തിന്‍റെ രണ്ടു മക്കൾ, പുതുവേലിയിലെ ഷാപ്പിലെ സെക്യൂരിറ്റി ജീവനക്കാരൻ ജേക്കബ് എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവറെയും, ജേക്കബിനെയും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും, കുട്ടികളെ രണ്ടു പേരെയും കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . 

കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു വരികയായിരുന്ന ജേക്കബിനെ  ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലും ഇടിച്ചു. അപകടത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. കാറിനുള്ളിലുണ്ടായിരുന്ന കുട്ടികൾക്കും, റോജിയ്ക്കും മുഖത്തും തലയ്ക്കുമാണ് പരിക്ക്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജേക്കബിനെ ആശുപത്രിയിൽ എത്തിച്ചത്.a


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K