24 July, 2022 07:46:05 PM


ചങ്ങനാശേരിയിലെ സ്വർണക്കടയിൽ നിന്നും മാല എടുത്തു കൊണ്ടോടിയ യുവാവ് പിടിയില്‍



ചങ്ങനാശ്ശേരി: സ്വർണക്കടയിൽ നിന്നും മാല എടുത്തു കൊണ്ടോടിയ മോഷ്ടാവിനെ പോലീസ് പിടികൂടി. കർണാടക കുടക് സ്വദേശിയായ കുന്നപ്പുളളി 133-ാം നമ്പർ വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ റിച്ചാർഡ്.കെ.എസ് (23) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തതത്. ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലുളള ആലുക്കൽ ജൂവല്ലറിയിൽ നിന്നും 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി എടുത്തുകൊണ്ട് ഓടിയത്. 

കഴിഞ്ഞ ദിവസം പകല്‍ പ്രതി  ജൂവല്ലറിയിൽ വന്നു 2 പവന്‍റെ  മാല ആവശ്യപ്പെടുകയും മാല എടുത്തു കയ്യില്‍ വച്ച ശേഷം ചെയിൻകൂടി വേണമെന്നുപറയുകയും, അതെടുക്കുന്നതിനായി കടയുടമ തിരിഞ്ഞ സമയം കൈയ്യിലിരുന്ന മാലയുമായി കടയിൽ നിന്നും ഇറങ്ങിയോടുകയുമായിരുന്നു. അതിനു ശേഷം മാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് കിട്ടിയ പണവുമായി ബാഗ്ലൂർക്ക് കടന്നുകളഞ്ഞു. 

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതിയെ  ബാംഗ്ലൂരിൽ നിന്നും പിടികൂടി. ചങ്ങനാശ്ശേരി എസ്.ഐ ജയകൃഷ്ണൻ.എം, സുനിൽ.ആര്‍, എ.എസ്.ഐ  രഞ്ജീവ് ദാസ്, സി.പി.ഓ മാരായ മണികണ്ഠൻ, തോമസ് സ്റ്റാൻലി,  അതുൽ.കെ.മുരളി, സന്തോഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികുടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K