25 July, 2022 05:59:12 PM


അനധികൃത മത്സ്യബന്ധനം; കോട്ടയത്ത് വലകളും കൂടുകളും പിടിച്ചെടുത്തു



കോട്ടയം: വേമ്പനാട് കായലിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിനായി കുമരകം, തിരുവാർപ്പ്, പള്ളം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി മത്സ്യബന്ധനത്തിനുപയോഗിച്ച കൂടുകൾ, വലകൾ എന്നിവ പിടിച്ചെടുത്തു. കോട്ടയം ഫിഷറീസ് ഓഫീസിലെ ഫിഷറി ഡെവലപ്പ്മെന്റ് ഓഫീസർ മനുകുമാർ, ഹെഡ് ക്ലാർക്ക് എൽ. കുമാരി, ഓഫീസ് അറ്റൻഡന്റ് ജെ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K