25 July, 2022 07:34:03 PM


ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ആക്രമണം: ജാമ്യം എടുത്ത് മുങ്ങിയ പ്രതി അറസ്റ്റില്‍



കോട്ടയം: മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്തതിനുശേഷം തിരിച്ചടവിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ പരാതിക്കാരനും ഭാര്യയും സഞ്ചരിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. നാട്ടകം മൂലവട്ടം കൈതയിൽ വീട്ടിൽ തങ്കൻ മകൻ സതീഷ് (41) ആണ് ചിങ്ങവനം പോലീസിന്‍റെ പിടിയിലായത്. പ്രതിയും സുഹൃത്തുക്കളും ചേർന്ന് പരാതിക്കാരനായ പ്രദീപ്കുമാറും ഭാര്യയും സഞ്ചരിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ജാമ്യം എടുത്തതിനുശേഷം മുങ്ങിയ പ്രതിക്കെതിരെ കോടതി വാറണ്ട്  പുറപ്പെടുവിക്കുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഓ. ടി .ആർ ജിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K