25 July, 2022 08:01:06 PM


ചവിട്ടുവരി ഷാപ്പിന് മുന്നില്‍ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റിൽ



കോട്ടയം: ചവിട്ടുവരി ഷാപ്പിന് മുൻവശം റോഡിൽ വച്ച്  മധ്യവയസ്കനെ കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊല്ലാൻ ശ്രമിച്ച ആളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തുു. പെരുമ്പായിക്കാട് ഉളളന്നൂർ  വീട്ടിൽ ബാലചന്ദ്രന്‍റെ മകൻ സുരേഷിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് താന്നിക്കാട്ട് വീട്ടിൽ രാമൻ മകൻ സന്തോഷിനെയാണ് ഇയാള്‍  ആക്രമിച്ചത്. ഗാന്ധിനഗർഎസ്.എച്ച്.ഓ ഷിജി കെയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K