26 July, 2022 08:35:01 AM


സിനിമ, സീരിയല്‍, പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു



കൊച്ചി: സിനിമ - സീരിയൽ - പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്‍റെ മകനാണ്. സംസ്കാരം ഇന്ന് 11 ന് ശേഷം പെരുമ്പടപ്പ് സാന്‍റാക്രൂസ് ദേവാലയത്തില്‍ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K