26 July, 2022 05:56:54 PM


മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കോട്ടയം: പുതുപ്പള്ളി റൂട്ടിൽ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ ജിബിൻ സെബാസ്റ്റ്യൻ ( 22 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.15 ഓടെ  മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം .

കോട്ടയത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിൽ , പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K