26 July, 2022 08:20:37 PM


മുക്കുപണ്ടം പണയം വെച്ച് സഹകരണബാങ്കില്‍നിന്നും പണം തട്ടിയ യുവാവ് പിടിയില്‍



പാലാ: മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം മൂന്നിലവ് മേച്ചാൽ പഴുക്കാക്കാനം ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ ജോയിയുടെ മകൻ ഹുസൈനെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പണയം വെക്കുവാൻ ചെന്ന സമയം സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ മേലുകാവ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഈ അടുത്ത ദിവസങ്ങളിലായി ഇതേ ബാങ്കില്‍ പല തവണ സ്വര്‍ണം പണയം വെച്ചിരുന്നു.

വീണ്ടും സ്വര്‍ണ്ണവുമായി പണയം വെക്കാന്‍ വന്നതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥനു സംശയം തോന്നുകയും സ്വര്‍ണ്ണം വിശദമായി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടം ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നിര്‍ദ്ദേശപ്രകാരം മേലുകാവ് എസ്.എച്ച്.ഓ.രഞ്ജിത് കെ. വിശ്വനാഥ്, എസ് ഐ മനോജ് കുമാർ, എ.എസ്.ഐ. സന്തോഷ്, സി.പി.ഓ.മാരായ ബിജോയി, അനൂപ്, വിപിൻ എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K