27 July, 2022 10:02:14 AM


മേലുകാവില്‍ വൻ അഗ്നിബാധ: തീ അണക്കാൻ എത്തിയ ഫയർ ഫോഴ്‌സ് എഞ്ചിൻ തകരാറിലായി



ഈരാറ്റുപേട്ട: മേലുകാവ്  കോണിപാട് വൻ  തീപിടുത്തം. റേഷൻ കടയും പോസ്റ്റോഫീസും പലചരക്ക് കടയും അടക്കം കത്തി നശിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. കെട്ടിടം പൂർണ്ണമായും നശിച്ചു. അപകട കാരണം വ്യക്തമല്ല. ഈരാറ്റുപേട്ട ഫയർഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാറു മൂലം തടസപ്പെട്ടു. പീന്നിട് പാമ്പാടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K