28 July, 2022 12:26:02 PM


തോമസ് ചാഴിക്കാടന്‍ എം.പിയുടെ കോട്ടയത്തെ വീട്ടില്‍ മോഷണ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു



കോട്ടയം: തോമസ് ചാഴിക്കാടന്‍ എം.പിയുടെ വീട്ടിൽ മോഷണ ശ്രമം. എം.പിയുടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ വീട്ടിലാണ് ഇന്ന് പുലർച്ചെ 4.30 ഓടെ സംഭവം നടന്നത്. എം.പിയുടെ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ജനൽ തകർക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഇട്ടപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.


ലക്ഷ്യം കവർച്ച തന്നെയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. വീടിന്‍റെ ജനൽചില്ലുകളും, ഗ്രീല്ലുകളും തകർത്തു. കാറ് തകര്‍ത്തുള്ള മോഷണശ്രമവും നടന്നിട്ടുണ്ട്. പോലിസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
തോമസ് ചാഴിക്കാടൻ എം.പി നിലവിൽ ഡൽഹിയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K