28 July, 2022 08:52:21 PM


വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ



കോട്ടയം: കഞ്ചാവ് വില്‍ക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. തെളളകം അടിച്ചിറ പറത്താനത്ത് വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ ബിബിൻ സെബാസ്റ്റ്യൻ (24), തെളളകം അടിച്ചിറ പാലത്തടത്തിൽ വീട്ടില്‍ സണ്ണി മകന്‍ ക്രിസ്റ്റോ സണ്ണി (20), ആർപ്പൂക്കര തൊണ്ണംകുഴി നടുപറമ്പിൽ വീട്ടില്‍ സന്തോഷ് മകന്‍ ഗൗതം സന്തോഷ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന്‍റെ പിടിയിലായത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവികെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. ഗാന്ധിനഗര്‍ എസ്.എച്ച്.ഓ. ഷിജി കെ, എസ്.ഐ. മാരായ പ്രദീപ്‌ലാല്‍, വിദ്യാ വി,  എ.എസ്.ഐ. പത്മകുമാര്‍, സി.പി.ഓ.മാരായ അനീഷ്‌വി.കെ, രാകേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ  കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K