29 July, 2022 07:03:31 PM


കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍



പാലാ: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍. കോരുത്തോട് വില്ലേജ് കോസടി ഭാഗത്ത് ആലഞ്ചേരി വീട്ടിൽ ജോണി മകൻ അരുൺ ജോണി (22), എരുമേലി വില്ലേജ് മുട്ടപ്പള്ളി കരക്കാട്ട് കുന്നേൽ വീട്ടിൽ ഫ്രാൻസിസ്  മകൻ അക്ഷയ് ഫ്രാൻസിസ് (22) എന്നിവരെയാണ്  പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാലാ ടൗൺ ഭാഗത്തു വച്ച്  കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

വരും ദിവസങ്ങളിലും  കഞ്ചാവിന്റെ വില്പന തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ. കെ .പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി, സിവിൽ പോലീസ് ഓഫീസർമാരായ ജസ്റ്റിൻ, അരുൺ സി.എം, രാഹുൽ, മഹേഷ്, സുമീഷ് മക്മില്ലൻ, ജോഷി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K