31 July, 2022 08:02:33 PM


വി.ആർ.ബി നായര്‍ ആർട്ട്‌ ഓഫ് ലിവിങ് കോട്ടയം ജില്ലാ ചെയർമാന്‍; വിഷ്ണു സെക്രട്ടറി



കോട്ടയം: ആർട്ട്‌ ഓഫ് ലിവിങ് കോട്ടയം ജില്ലാ ചെയർമാനായി അഡ്വ.വി.ആർ.ബി നായരേയും സെക്രട്ടറി ആയി വിഷ്ണു എസ് വെമ്പള്ളിയേയും തെരഞ്ഞെടുത്തു.  അഡ്വ. വി ആർ ബി നായർ  ആർട്ട്‌ ഓഫ് ലിവിങ്  വി വി കെ ഐ ജ്ഞാന ക്ഷേത്ര സംസ്ഥാന സമിതി അംഗവും എസ് ബി ടി റിട്ടയേർഡ് ചീഫ് മാനേജരും ആണ്‌. എസ് ബി ഐ പെന്ഷനേഴ്സ്  അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറിയും, ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ പ്രസിഡന്‍റും ആണ്‌. ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ നിന്നും ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച വിആര്‍ബി ഇറഞ്ഞാൽ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ രക്ഷധികാരി, ഇറഞ്ഞാൽ ദേവീക്ഷേത്രം ട്രഷറർ, കരയോഗം പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഭാരതീയ വിദ്യാഭവൻ, വൈസ് മെൻ ഇന്‍റർനാഷണൽ  എന്നിവയിലും സേവനം അനുഷ്ഠിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K