01 August, 2022 11:40:15 PM


ഈരാറ്റുപേട്ട തീക്കോയിയിൽ ഉരുൾപൊട്ടി: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു



പാലാ: ഈരാറ്റുപേട്ട തീക്കോയിയിൽ ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. മംഗളഗിരി - മാർമല- അരുവി റോഡിൽ എസ്റ്റേറ്റ് ഭാഗത്താണ് ഉരുൾ പൊട്ടിയത്. മറ്റ് അപകടങ്ങളുണ്ടായില്ല. അതേ സമയം മാർമല റോഡ് തകർന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

മീനച്ചിലാറ്റിൽ ജല നിരപ്പുയർന്നതോടെ പാലാ ടൗണിലും വെള്ളം കയറി തുടങ്ങി. കൊട്ടാരമറ്റം റോഡ്,  ബസ് സ്റ്റാൻഡ് ഭാഗങ്ങളിലും വെള്ളം കയറുകയാണ്. ഈരാറ്റുപേട്ട പൂഞ്ഞാർ ഹൈവേ റോഡിൽ മൂന്നാനി, പനയ്ക്കപ്പാലം ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും സ്തംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K