02 August, 2022 03:00:58 PM


കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; പാലായിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം



പാലാ: പാലായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അടിമാലിയിൽ നിന്ന് പാലായിലേക്കുള്ള യാത്രക്കിടെ കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട്  മറിയുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K