04 August, 2022 11:44:48 AM


ചങ്ങനാശേരി കുറിച്ചിയില്‍ വീടിനു മുകളിൽ മരം വീണു; വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്



ചങ്ങനാശേരി: കുറിച്ചി ഔട്ട്‌ പോസ്റ്റിന് സമീപം വീടിനു മുകളിൽ മരം വീണു. നടുവിലെപറമ്പിൽ തോമസ് പോൾ, മറിയാമ്മ പോൾ ദമ്പതികളുടെ വീടിനു മുകളിലേക്കാണ് വെളുപ്പിനെ 3.30നോടെ സമീപത്തെ പ്ലാവ് വീണത്. ബാത്ത് റൂം പൂർണ്ണമായും  അടുക്കളയുടെ മേൽക്കൂരയും ചിമ്മിനിയുടെ മേൽക്കൂരയും നശിച്ചു.

സമീപ പറമ്പിൽ ഉണങ്ങി നിന്ന പ്ലാവ് ആണ് വീണത്. പല പ്രാവശ്യം അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടണം എന്ന് അധികാരികളോട് ആവിശ്യപ്പെട്ടിരുന്നതാണ്. തോമസും മറിയാമ്മയും കിടന്നിരുന്ന മുറിയുടെ ഷീറ്റും തകർന്നു. ഭാഗ്യം കൊണ്ടാണ് പരുക്ക് പറ്റാതെ രണ്ടു പേരും രക്ഷപെട്ടത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K