04 August, 2022 11:57:57 AM


മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി



പാലാ: മലവെള്ളത്തിനൊപ്പം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. കടപ്പാട്ടൂർ ഒഴുകയിൽ റോഡിൽനിന്നാണ് 12 അടിയോളം നീളമുള്ള പെരുമ്പാമ്പ് പിടിയിലായത്. ആൾകൂട്ടത്തെക്കണ്ട് റോഡരുകിലെ കാടും പടലും നിറഞ്ഞ കൽക്കൂട്ടത്തിൽ ഒളിച്ച പാമ്പിനെ വിവരം അറിഞ്ഞെത്തിയ സയന്‍റിഫിക് സ്നേക് റെസ്ക്യൂവർ ജോസഫ് തോമസാണ് (സിബി അന്തീനാട്) രാത്രി പത്തോടെ  കുടുക്കിയത്.

വ്യാഴാഴ്ച  വനം വകുപ്പ്  വണ്ടൻപതാൽ റേഞ്ചിന് പാമ്പിനെ കൈമാറുമെന്ന്  കൈമാറും. സമീപവാസിയായ യുവാവ് രാത്രി  വീട്ടിലേയ്ക്ക് പോകും വഴി എട്ടരയോടെയാണ് റോഡിൽ കുറുകെ കിടന്ന പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിസരവാസികളുടെ വലിയ കൂട്ടം പെരുമ്പാമ്പിനെ കാണാൻ എത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K