04 August, 2022 01:14:03 PM


കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; കാഞ്ഞിരപ്പള്ളിയിൽ പാലത്തിന്‍റെ അപ്രോച്ച് റോഡിൽ ഗർത്തം



മുണ്ടക്കയം: കൂട്ടിക്കൽ കൊടുങ്ങയിൽ ഉരുൾപൊട്ടൽ. പ്രവർത്തനം നിലച്ച ക്രഷർ യൂണിറ്റിന് സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കൂടുതൽ നാശനഷ്ടങ്ങൾ ഇല്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.


കാഞ്ഞിരപ്പള്ളി കോവിൽ കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. ഇതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം മുടങ്ങി. ചിറ്റാർപുഴയ്ക്ക് കുറുകെയുള്ള പാലത്തിൻ്റെ അപ്രോച്ച് റോഡിലാണ് ഗർത്തം. പഞ്ചായത്തിലെ 6 ഉം 8 ഉം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ്‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K