10 August, 2022 07:12:04 PM


കോട്ടയം കോടിമതയില്‍ ടാങ്കര്‍ ലോറി കടയിലേയ്ക്കു ഇടിച്ചു കയറി; ഒഴിവായത് വന്‍ദുരന്തം



കോട്ടയം: നഗരമധ്യത്തിൽ എം.സി റോഡിൽ കോടിമത പള്ളിപ്പുറത്ത് കാവിനു സമീപം അപകടം. ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. റോഡിന്‍റെ എതിർവശത്തേയ്ക്കായിരുന്നു ടാങ്കർ പോയിരുന്നതെങ്കിൽ ഈ ഭാഗത്തുള്ള പെട്രോൾ പമ്പില്‍ ഇടിച്ചുകയറി വൻ അപകടം സംഭവിച്ചേനെ. നിരവധി ആളുകൾ കൂടി നിന്ന സ്ഥലത്തേയ്ക്കാണ് ലോറി ഇടിച്ചു കയറിയത്. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്.  

ബുധനാഴ്ച വൈകിട്ട് ആഞ്ചരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടാങ്കർ ലോറി. കോടിമത പാലം കയറി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ടാങ്കർ ലോറി റോഡരികിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ തട്ടുകട പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K