16 August, 2022 03:07:28 PM


സിനിമ - സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു



പത്തനംതിട്ട: സിനിമ - സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 )  അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമാഭിനയത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K