20 August, 2022 07:09:17 PM


മേലുകാവില്‍നിന്നും സ്കൂട്ടർ മോഷ്ടിച്ച കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ



പാലാ: മേലുകാവില്‍നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പായിക്കാട് പാട്ടുകുന്ന് ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ മോഹനൻ മകൻ വാവച്ചൻ എന്ന് വിളിക്കുന്ന ശ്രീദേവ് (22) നെയാണ്  മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും പ്രായപൂർത്തിയാകാത്ത ഇയാളുടെ സുഹൃത്തും ചേർന്ന്    കഴിഞ്ഞദിവസം മേലുകാവ് ഇടമറുക് ഭാഗത്ത് കോൾഡ് സ്റ്റോറേജ് നടത്തുന്ന നോബി ജോസ് തന്റെ സ്ഥാപനത്തിന്റെ മുൻപിൽ  വച്ചിരുന്ന സ്കൂട്ടറാണ് മോഷ്ടിച്ചു കൊണ്ടുപോയത്.


ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ ഗാന്ധിനഗറിൽ നിന്നും പിടികൂടുകയായിരുന്നു. ശ്രീദേവിന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ്, മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. മേലുകാവ് എസ്.എച്ച്. ഓ രഞ്ജിത്ത് കെ വിശ്വനാഥ്, എസ്.ഐ മാരായ മനോജ് കുമാർ, സനൽകുമാർ, സി.പി.ഓ മാരായ ഐസക്, വരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K