20 August, 2022 08:37:26 PM


ബൈക്ക് ബസിന് പിറകിൽ ഇടിച്ചു; ബൈക്ക് യാത്രികരായ യുവാക്കള്‍ 'സ്ഥലം കാലിയാക്കി'



കടുത്തുരുത്തി: അമിത വേഗത്തിൽ എത്തിയ ബൈക്ക് ബസിന് പിറകിൽ ഇടിച്ചു അപകടം. അത്ഭുതകരമായി രക്ഷപെട്ട ബൈക്ക് യാത്രക്കാരായ യുവാക്കൾ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. ഇന്ന് വൈകിട്ട് 7.20ന് ആപ്പാഞ്ചിറ ജംങ്ഷനിലാണ് അപകടം. യുവാക്കള്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞതില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. കഞ്ചാവ്, മയക്കുമരുന്ന് വിതരണവുമായി ബന്ധമുള്ളവരാണോ യുവാക്കള്‍ എന്നാണ് നാട്ടുകാരുടെ പ്രധാന സംശയം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K