22 August, 2022 11:04:10 AM


കടുത്തുരുത്തിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം



കോട്ടയം : കടുത്തുരുത്തി പാലാകരയിൽ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. മരിച്ചത് വൈക്കം തലയോലപ്പറമ്പ് കാർത്തിക നിവാസിൽ അനന്തു ഗോപി(28)യും, അമൽ ജോസഫു (24)മാണെന്ന് തിരിച്ചറിഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് രാജു എന്നയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന ജോബി ജോസിനെ ഗുരുതര പരിക്കുകളോടെ മുട്ടുചിറ ഹോളി ക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഡിയോ സ്കൂട്ടറിൽ മൂന്നു യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം  മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ  പാലാകരയിൽ വച്ച് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K