22 August, 2022 06:50:47 PM


കടുത്തുരുത്തി മുട്ടുചിറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്കേറ്റു



കടുത്തുരുത്തി: മുട്ടുചിറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്കേറ്റു. കോട്ടയം - എറണാകുളം റോഡിൽ മുട്ടുചിറ പട്ടാളമുക്ക് വളവിൽ രണ്ടു ബസുകൾ തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം - പിറവം റോഡിലോടുന്ന സ്വകാര്യ ബസിന് പിന്നിൽ കോട്ടയം-  എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിൻ്റെ പിൻഭാഗം തകർന്നു. നിരവധി സീറ്റുകൾ അടക്കം ഇളകി തെറിച്ചു. രാവിലെ കടുത്തുരുത്തിയ്ക്ക് സമീപം പാലാകരയിൽ സ്കൂട്ടറും, ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചതിന് പിന്നാലെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K