23 August, 2022 02:42:52 PM


ചങ്ങനാശ്ശേരി മാർക്കറ്റിലെ കൊപ്ര കടയിൽ അഗ്നിബാധ; ആളപായമില്ല



ചങ്ങനാശ്ശേരി: മാർക്കറ്റിലെ കൊപ്ര കടയിൽ തീപിടിച്ചു. മതിച്ചിപറമ്പിൽ ബിൽഡിങ്ങിലെ കൊപ്ര കടക്കാണ് തീപിടിച്ചത്. കൊപ്രായ്ക്ക് പുകയിട്ടപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ആളപായമില്ല. ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ സമീപത്തെ മാറ്റുകടകളിലേക്ക് തീ പടർന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K