23 August, 2022 08:42:28 PM


ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ

.

കോട്ടയം: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ. അഗളി പുഞ്ചിക്കൽ വീട്ടിൽ ജോൺ മകൻ സിദ്ദിഖ് (52) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊല്ലം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ വച്ച് പോലീസിന്‍റെ പിടിയിലാകുന്നത്. പ്രതി കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മറ്റൊരു കേസില്‍  ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു .

ഇയാള്‍ക്ക് കോട്ടയം ജില്ലയ്ക്ക് പുറമേ ആലപ്പുഴ, എറണാകുളം, വയനാട് എന്നീ ജില്ലകളിലായി നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് ടി, സി.പി.ഓ മാരായ മുഹമ്മദ് ഷെഫീക്ക്, വിഷ്ണു വിജയദാസ്, ധനേഷ് ഗോപിദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K