24 August, 2022 08:20:16 PM


കോട്ടയം നഗരത്തില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയില്‍



കോട്ടയം: കോട്ടയം നഗരത്തില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയില്‍. പുതുപ്പള്ളി കുന്നേൽ പറമ്പിൽ വീട്ടിൽ സലി മകൻ അനീബ് (35) എന്നയാളെയാണ്  കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം നടന്നുപോവുകയായിരുന്ന  72 വയസ്സുള്ള സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഇയാൾ ഓടുകയായിരുന്നു.

സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ  വിവരമറിയിക്കുകയും, പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ മാരായ ശ്രീജിത്ത്.ടി,  ഷൈജു, സി.പി.ഓ മാരായ രഞ്ജിത്ത്.ജി, ജിജി മോസസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K