25 August, 2022 08:24:34 PM


മകളുടെ പഠനം ശരിയാക്കാനായി പൂജ; അവസാനം മകള്‍ പൂജാരിയോടൊപ്പം ഒളിച്ചോടി



കോട്ടയം: കൂടെ പഠിച്ച എല്ലാവരും മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പൂർത്തിയാക്കി എംബിബിഎസിന് ചേർന്നതോടെ മകളുടെ പഠനം ശരിയാക്കി ഭാവി സുരക്ഷിതമാകുമെന്ന പ്രതീക്ഷയോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പ്രാര്‍ഥനയും പൂജകളുമായി രംഗത്തെത്തിയത്. ഇതിനായി കോട്ടയത്തിനടുത്തുള്ള ഒരു പൂജാരിയെ കൊണ്ട് വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തിക്കുക പതിവായി. ഒടുവില്‍ അമ്പത്തിരണ്ടുകാരനായ പൂജാരിയോടൊപ്പം മകള്‍ വീടുവിട്ടിറങ്ങി.

ഈ മാസം ഒമ്പതിന് ക്ഷേത്രത്തിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പൂജാരിയോടൊപ്പം എറണാകുളം ജില്ലയിൽ നിന്ന് കണ്ടെത്തി. സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ തങ്ങൾ കോട്ടയം കുമാരനല്ലൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന വിവരമാണ്പൂജാരിയും പെൺകുട്ടിയും പോലീസിനോട് പറഞ്ഞത്.  

പെൺകുട്ടിക്ക് പൂജാരിയുടെ കൂടെ പോയാൽ മതി എന്നും പറഞ്ഞു. ഇതോടെ മകളെ ഇനി തങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞ് രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങി. ബ്രഹ്മചാരിയായ കഴിയുകയാണ് എന്നവകാശപ്പെടുന്ന 52 കാരനായ പൂജാരി കുട്ടിയുടെ പഠനത്തിനായി നടത്തിയ പൂജകള്‍ പക്ഷെ ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K