29 August, 2022 06:21:54 AM


ഏറ്റുമാനൂരിൽ കാറിടിച്ച് ഓട്ടോ മറിഞ്ഞു: ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്



ഏറ്റുമാനൂർ: പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ ഊഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്. ഇന്നലെ രാത്രി 8.30ന് ആണ് അപകടം. അപകടത്തിൽ പരുക്കേറ്റ ഇവരുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ (30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഫൗസിയയുടെ മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രി മോർച്ചറിയിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K