29 August, 2022 06:41:42 PM


കാഞ്ഞിരപ്പള്ളി കപ്പാട് കാർ നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്



കാഞ്ഞിരപ്പള്ളി: കപ്പാട് കാർ നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു. വൈകിട്ട് മൂന്നേകാലോടെ കപ്പാട് നാലാംമൈലിലായിരുന്നു അപകടം. കട്ടപ്പന ഉപ്പുതറ ചാങ്ങൂർ സി.എം. ഷാജഹാൻ (42), സി.എം. താജുദീൻ (35), ആമിന ബീവി (63) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K