31 August, 2022 10:54:15 AM


'നിലമ്പൂരില്‍ നിന്നും കാറില്‍ കോട്ടയത്തെത്തിയ രാജവെമ്പാല' പിടിയില്‍



കോട്ടയം: ഒരു മാസം മുൻപ് നിലമ്പൂരിൽ നിന്നും കോട്ടയം സ്വദേശിയുടെ കാറിൽ കയറി കൂടിയ രാജവെമ്പാല ഒടുവിൽ അയൽവാസിയുടെ വീടിനുള്ളിൽ നിന്നും പിടികൂടി. ആർപ്പൂക്കര  സ്വദേശി സുജിത്തിന്‍റെ കാറിലാണ് രാജവെമ്പാല കോട്ടയത്തേക്ക് എത്തിയത്. എതാനും ദിവസം മുൻപ് കാറിൽ നിന്നും രാജവെമ്പാലയെ പിടികൂടാൻ വാവ സുരേഷ് എത്തിയെങ്കിലും കണ്ടെത്താൻ കഴിയാതെ മടങ്ങിയിരുന്നു. ഇതിനിടയിലാണ് അയൽവാസിയുടെ വീട്ടിൽ രാജവെമ്പാലയെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി കൊണ്ടുപോയി 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K