03 September, 2022 08:02:02 PM


ഏറ്റുമാനൂർ നഗരസഭ: മുതിർന്ന പൗരൻമാരുടെ ഓണാഘോഷം 'ആഘോഷ് 2022' നാളെ



ഏറ്റുമാനൂര്‍: ഏറ്റുമാനൂർ നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നഗരസഭയിലെ മുതിർന്ന പൗരൻമാർക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 'ആഘോഷ് 2022' എന്ന പേരിൽ നാളെ (സെപ്റ്റംബർ നാല് ) രാവിലെ 9.30ന് ഏറ്റുമാനൂർ എസ്.എഫ്.എസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിക്കര അധ്യക്ഷത വഹിക്കും. 

കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ജോസ് ജോസഫ് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നയിക്കും. നഗരസഭ ഉപാധ്യക്ഷൻ കെ.ബി. ജയമോഹൻ, സ്ഥിരം സമിതി അധ്യക്ഷരായ വിജി ജോർജ്, അജിത ഷാജി, ബീന ഷാജി, വി.എസ്. വിശ്വനാഥൻ, എസ്. ബീന, എസ്.എഫ്.എസ് സ്‌കൂൾ മാനേജർ ഫാ. ജോസ് പറപ്പള്ളി, നഗരസഭ സെക്രട്ടറി കവിത എസ് കുമാർ, വയോമിത്രം കോ- ഓർഡിനേറ്റർ ട്രീസാ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K