04 September, 2022 09:10:30 AM


ചിങ്ങവനത്ത് ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്



കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ പുത്തൻപാലത്ത് ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പിലെത്തിയ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവാലം അമ്പിളി ഭവനിൽ പൊന്നപ്പൻ (60), മരുമകൻ ജോമോൻ (45) എന്നിവർക്കാണ് പരുക്കേറ്റത്. ലോറി ഡ്രൈവർ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.45നാണ് അപകടം നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K