15 September, 2022 08:46:38 PM


വോട്ടര്‍ പട്ടിക ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നാളെ



കോട്ടയം: വോട്ടര്‍ പട്ടിക ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ക്യാമ്പയിനിന്റെ ജില്ലാതല  ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 16) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ നിര്‍വഹിക്കും.  കുമരകം ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കോളേജ് മാനേജര്‍ എം. മധു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി.പി സുധീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, പഞ്ചായത്തംഗം വി.കെ ജോഷി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജിയോ റ്റി. മനോജ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിവേഴ്സിറ്റി കോ - ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസന്‍, എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സതീഷ് ചന്ദ്രന്‍, കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2023 ന്റെ ഭാഗമായി കോട്ടയം താലൂക്ക് ഇലക്ഷന്‍ വിഭാഗവും കുമരകം ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K