17 September, 2022 08:14:01 AM


പേരൂർ പൂവത്തുമൂട് പാലത്തിൽ കാർ അപകടത്തിൽ നാല് പേർക്ക് പരിക്ക്



ഏറ്റുമാനൂർ : പേരൂർ പൂവത്തുമൂട്ടിൽ മീനച്ചിലാറിന് കുറുകെയുള്ള പാലത്തിൽ കാർ അപകടത്തിൽപെട്ട് യാത്രക്കാരായ നാല് പേർക്ക് പരിക്ക്. ഇന്നു രാവിലെ 6.30 മണിയോടെ ആയിരുന്നു അപകടം. മണർകാട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ അരികിൽ സ്ഥാപിച്ചിരിക്കുന്ന ജലമാപിനി യൂണിറ്റിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K